ഓഡിഷന്റെ പേരിൽ കെണി; സീരിയൽ നടിയുടെ നഗ്ന വീഡിയോ ലീക്കായി
ചെന്നെെ: വ്യാജ ഓഡിഷന്റെ കെണിയിൽപെട്ട് തമിഴ് സീരിയൽ താരം. ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ വേഷത്തിനെന്ന വ്യാജേന സമീപിച്ച തട്ടിപ്പുസംഘം ചില രംഗങ്ങൾ അഭിനയിച്ചു കാണിക്കാൻ നടിയോട് ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. നഗ്നയായി അഭിനയിക്കേണ്ട കഥാപരിസരം ആണെന്നും അതിനായി ചില സീനുകൾ ക്യാമറയ്ക്ക് മുൻപിൽ അഭിനയിച്ച് കാണിക്കണമെന്നും വിളിച്ചവർ ആവശ്യപ്പെട്ടു.
അവരുടെ നിർദേശപ്രകാരം അഭിനയിച്ച നടിയുടെ വീഡിയോ പിന്നീട് ചില വെബ്സെെറ്റുകളിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഓഡിഷന്റെ പേരിൽ നടന്നത് വൻ തട്ടിപ്പാണെന്ന് യുവനടി തിരിച്ചറിഞ്ഞത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇൻഡസ്ട്രിയിൽ അനുഭവപരിചയമുള്ളവരെ പോലും കുടുക്കുന്ന ഇത്തരം സംഘങ്ങൾ ഇപ്പോൾ സജീവമാണ്. അടുത്തിടെ 'ജയിലർ 2' സിനിമയിൽ അവസരം നൽകാമെന്ന പേരിൽ പണം തട്ടാൻ ശ്രമിച്ച സംഘത്തെക്കുറിച്ച് മലയാളി നടി വെളിപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു.