വാളയാർ കേസ് : തങ്ങളെ പ്രതി ചേർത്ത കുറ്റപത്രം റദ്ദാക്കണം, സി ബി ഐയ്ക്കെതിരെ മാതാപിതാക്കൾ ഹൈക്കോടതിയിൽ

Monday 24 March 2025 6:35 PM IST

കൊച്ചി : വാളയാർ കേസിൽ തങ്ങളെ പ്രതി ചേർത്ത സി.ബി.ഐ നടപടിക്കെതിരെ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകി. സി.ബി.ഐ കുറ്റപത്രം റദ്ദാക്കണമെന്ന് മാതാപിതാക്കൾ ഹർജിയിൽ ആവശ്യപ്പെട്ടു. കേസിൽ തുടരന്വേഷണം വേണമെന്നും ഹർജിയിൽ പറയുന്നു . ഹർജി ഫയലിൽ സ്വീകരിച്ച കോടതി സി,​ബി.ഐയുടെ മറുപടിക്കായി ഏപ്രിൽ ഒന്നിലേക്ക് മാറ്റി

കുട്ടികളുടേത് ആത്മഹത്യയല്ല,​ കൊലപാതകമാണെന്നും ഇത് സാധൂകരിക്കുന്ന തെളിവുകൾ സി.ബി.ഐ മുഖവിലയ്ക്കെടുത്തില്ല എന്നുമാണ് ഹർജിയിലെ പ്രധാന വാദം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായി എന്നറിഞ്ഞിട്ടും മറച്ചുവച്ചതിനാണ് മാതാപിതാക്കളെ സി.ബി.ഐ പ്രതി ചേർത്തത് . ലൈംഗിക പീഡനത്തെ തുടർന്നുണ്ടായ മാനസിക സംഘർഷമാണ് വാളയാർ പെൺകുടട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തൽ.