അനധികൃത മത്സ്യബന്ധന ബോട്ടുകൾ പിടികൂടി
Tuesday 25 March 2025 1:50 AM IST
വിഴിഞ്ഞം: മറൈൻ ആംബുലസ് നടത്തിയ പട്രോളിംഗിൽ വിഴിഞ്ഞത്ത് നിന്നും 9 കിലോമീറ്റർ ഉള്ളിലായി മത്സ്യബന്ധനം നടത്തിയ ട്രോളർ ബോട്ടും 3000 വാട്സിന് മുകളിലുള്ള 15 എൽ.ഇ.ഡി ലൈറ്റുകളും പിടികൂടി. മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ തമിഴ്നാട് സ്വദേശി ജെയിനിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ഉടമയ്ക്കെതിരെ കേരള മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് അധികൃതർ അറിയിച്ചു. വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്.രാജേഷിന്റെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്സ്‌മെന്റ് സിവിൽ പൊലീസ് ഓഫീസർ അജീഷ്‌കുമാർ.എം,ലൈഫ് ഗാർഡ് ജോണി,ഫ്രഡി,ജോർജ്, സി.പി.ഒ വി.എ.അനന്തു,ബനാൻഷ്യസ്,രാജൻ ക്ലീറ്റസ്,വിൽസൻ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.