അമ്മയുടെയും മകന്റെയും മദർ മേരി

Tuesday 25 March 2025 6:16 AM IST

പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം മദർ മേരി പൂർത്തിയായി.എ. ആർ വാടിക്കൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മകൻ ജയിംസിനെ വിജയ് ബാബുവും അമ്മയെ ലാലി പി .എമ്മും അവതരിപ്പിക്കുന്നു. നിർമ്മൽ പാലാഴി, സോഹൻ സീനുലാൽ, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദു പാല തിരുവള്ളൂർ, സീന കാതറിൻ, പ്രസന്ന, അൻസിൽ എന്നിവർക്കു പുറമെ ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു. ഛായാഗ്രഹണം -സുരേഷ് റെഡ് വൺ, എഡിറ്റിംഗ്- ജർഷാജ് കൊമ്മേരി, പശ്ചാത്തലസംഗീതം - സലാം വീരോളി, ഗാനങ്ങൾ - ബാപ്പു വാപ്പാട്, കെ ജെ മനോജ്, സംഗീതം - സന്തോഷ്കുമാർ, കല - ലാലു തൃക്കുളം, കോസ്റ്റ്യും - നൗഷാദ് മമ്മി ഒറ്റപ്പാലം, ചമയം - എയർപോർട്ട് ബാബു,പ്രൊഡക്ഷൻ കൺട്രോളർ - ഷൗക്കത്ത് വണ്ടൂർ, - മഷ്റൂം വിഷ്വൽ മീഡിയയുടെ ബാനറിൽ ഫർഹാദ് അത്തിക്ക് റഹിമാനാണ് നിർമ്മാണം. പി.ആർ. ഒ - അജയ് തുണ്ടത്തിൽ.