വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ജനുവരി ഒമ്പതിന്
Tuesday 25 March 2025 6:26 AM IST
വിജയ്‌യുടെ അവസാന ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ജനനായകൻ അടുത്ത വർഷം ജനുവരി 9ന് തിയേറ്രറിൽ. പൊങ്കൽ റിലീസായി പ്രദർശനത്തിന് എത്തുന്ന വിവരം നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസാണ് പുറത്തുവിട്ടത്. ഈ വർഷം ഒക്ടോബറിൽ ചിത്രം പ്രദർശനത്തിന് എത്തുമെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ട്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ് ഡെ ആണ് നായിക. ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു എന്നിവരാണ് മറ്റു താരങ്ങൾ. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ. കെയും ചേർന്നാണ് നിർമ്മാണം.