ബാലുശ്ശേരിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു

Monday 24 March 2025 11:02 PM IST

കോഴിക്കോട്: ബാലുശ്ശേരി പനായിയിൽ മാനസിക രോഗിയായ മകൻ അച്ഛനെ കുത്തിക്കൊന്നു. പനായി സ്വദേശി അശോകനാണ് (71) കൊല്ലപ്പെട്ടത്. മൂത്തമകൻ സുധീഷാണ് അശോകനെ കുത്തി കൊലപ്പെടുത്തിയത്. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. വെെകീട്ട് വീട്ടിൽ ലെെറ്റ് കാണാത്തതിനെ തുടർന്ന് അയൽവാസി വന്നുനോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന അശോകനെ കണ്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എട്ട് വർഷം മുൻപ് അശോകന്റെ ഭാര്യയെ മറ്റൊരു മകൻ കൊലപ്പെടുത്തിയിരുന്നു.