യുവാക്കളിൽ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു

Wednesday 26 March 2025 1:29 AM IST

കായംകുളം : കായംകുളത്ത് ബംഗളൂരിൽ നിന്നുള്ള സ്വകാര്യ ബസിൽ വന്നിറങ്ങിയ യുവാക്കളിൽ നിന്ന് 25 ഗ്രാം എം.ഡി.എം.എ ആന്റി നാർക്കോട്ടിക് സെൽ പിടിച്ചെടുത്തു. രണ്ടുപേരെ അറസ്റ്റു ചെയ്തു.

കരുനാഗപ്പള്ളി സ്വദേശി റീഗൽ രാജ്,മൈനാഗപ്പള്ളി സ്വദേശി ആകാശ് എന്നിവരാണ് പിടിയിലായത്.രാവിലെ എട്ടുമണിയോടെ കായംകുളം കെ.എസ്.ആർ.ടി.സി ജംഗ്ഷന് സമീപമാണ് ഇവർ ബസിൽ വന്നിറങ്ങിയത്.