കാപ്പ ചുമത്തി നാട്ടുകടത്തി
Wednesday 26 March 2025 2:35 AM IST
പറവൂർ: നിരന്തര കുറ്റാവാളിയായ ചെറിയപല്ലംതുരുത്ത് അരയൻമട്ട് വീട്ടിൽ നന്ദു ഗോപാലിനെ (25) കാപ്പചുമത്തി ആറ് മാസത്തേക്ക് നാടുകടത്തി. പറവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, കഠിന ദേഹോപദ്രവം എൽപ്പിക്കൽ, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ, മയക്കുമരുന്ന് വില്പനയും ഉപയോഗവും തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണിയാൾ. കഴിഞ്ഞ നവംബറിൽ പറവൂർ പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ പ്രതിയായതിനെ തുടർന്നാണ് ഇപ്പോഴത്തെ നടപടി.