ഒന്നേകാൽ കിലോ കഞ്ചാവുമായി വൃദ്ധൻ പിടിയിൽ 

Wednesday 26 March 2025 12:57 AM IST

പീരുമേട്: ഒന്നേകാൽ കിലോയിലധികം കഞ്ചാവ് കൈവശംവെച്ച വ്യദ്ധനെ പൊലിസ് പിടികൂടി. തേങ്ങാക്കൽ പൂണ്ടികുളം ചന്ദനം ഭവനിൽ പെരിയസ്വാമി (72) നെയാണ് വണ്ടിപ്പെരിയാർ പൊലീസ് പിടികൂടിയത്.ഇയാളിൽ നിന്നും ഒരു കിലോ, 300 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഓപ്പറേഷൻ ദി ഹണ്ടിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീടിന്റെ പിൻഭാഗത്തുനിന്നും പ്രതിയെകഞ്ചാവുമായി അറസ്റ്റ് ചെയ്തത് . കമ്പത്തു നിന്നും വില്പനയ്ക്കായി കഞ്ചാവ് വണ്ടിപ്പെരിയാറ്റിലും പരിസരങ്ങളിലും എത്തിച്ചിരുന്നതെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്. പെരിയസ്വാമി തന്റെ മകൾ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥയാണെന്നാണ് പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. നേരത്തെ മൂന്നര കിലോയിലധികം കഞ്ചാവുമായി ഇയ്യാൾ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്‌പെക്ടർ സുവർണ്ണകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ടി.എസ് ജയകൃഷ്ണൻ, എഎസ്‌ഐ മണിലാൽ, സിപിഓമാരായ ജെ.എൻ അനാൻസിയ, പി.കെ രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.