മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

Wednesday 26 March 2025 1:28 AM IST

തൊടുപുഴ: തൊടുപുഴ ഈരാറ്റുപേട്ട റൂട്ടിൽ മ്രാലയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ നാലുമണിക്കായിരുന്നു മരംവീണത്. മ്രാല സ്വദേശിയായ പട്ടേരിപ്പറമ്പിൽ മാത്യുവിന്റെ പറമ്പിൽ നിന്നിരുന്ന 60 ഇഞ്ചോളം വലിപ്പമുള്ള വലിയൊരു പ്ലാവാണ് റോഡിലും, 11 കെ വി ലൈനിലുമായി വീണത്. ഇതോടെ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. എയർപോർട്ടിലേക്കുള്ള യാത്രക്കാർ ഉൾപ്പെടെ വഴിയിൽ കുടുങ്ങുകയും ചെയ്‌തോടെ സംഭവം സമീപവാസികൾ വിളിച്ചറിയിച്ചതനുസരിച്ച് തൊടുപുഴയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു പി.തോമസിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേനയുടെ ഒരു യൂണിറ്റ് സ്ഥലത്തെത്തി. ഒരു മണിക്കൂറോളം നീണ്ട കഠിന പ്രയത്നത്തിന് ശേഷം മരം പൂർണ്ണമായും മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃ സ്ഥാപിച്ചത്.