ഷിഹാൻ ഹുസൈനി അന്തരിച്ചു
Wednesday 26 March 2025 1:11 AM IST
ചെന്നൈ: തമിഴ് നടനും കരാട്ടെ,അമ്പെയ്ത്ത് വിദഗ്ദ്ധനുമായ ഷിഹാൻ ഹുസൈനി (60) അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. ചെന്നൈ ബസന്ത് നഗറിലുള്ള വസതിയിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം ഷിഹാന്റെ ആഗ്രഹപ്രകാരം മെഡിക്കൽ വിദ്യാർത്ഥികൾക്കു പഠനത്തിനായി വിട്ടുനൽകും. 1986ൽ പുറത്തിറങ്ങിയ പുന്നഗൈ മന്നനിലൂടെയാണ് ഷിഹാൻ സിനിമാ രംഗത്തെത്തുന്നത്. വേലൈക്കാരൻ, ബ്ലഡ്‌സ്റ്റോൺ, ബദ്രി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. കാത്തുവാക്കിലെ രണ്ടു കാതലാണ് അവസാനം അഭിനയിച്ച ചിത്രം. തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായ ജയലളിതയുടെ കടുത്ത ആരാധകൻ എന്ന നിലയിലും ഷിഹാൻ പ്രശസ്തനാണ്. ഷിഹാന് ഭാര്യയും മകളുമുണ്ട്.