കിരൺ റിജിജുവിനെതിരെ അവകാശ ലംഘന നോട്ടീസ്

Wednesday 26 March 2025 1:15 AM IST

ന്യൂഡൽഹി: കർണാടകയിലെ മുസ്ളീംസംവരണവുമായി ബന്ധപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെക്കുറിച്ച് തെറ്റായ പ്രസ്‌താവന നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് എംപി മാണിക്കം ടാഗോർ കേന്ദ്രമന്ത്രി കിരൺ റിജിജുവിനെതിരെ ലോക്‌സഭയിൽ അവകാശലംഘന നോട്ടീസ് നൽകി. കിരൺ റിജിജുവിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് രാജ്യസഭയിലും സമാന നോട്ടീസ് നൽകിയിരുന്നു. മുസ്ളീം സംവരണം നടപ്പാക്കാൻ ഭരണഘടനാ ഭേദഗതി നടത്തുമെന്ന തരത്തിൽ ഡി.കെ. ശിവകുമാർ പറഞ്ഞെന്ന തെറ്റായ പ്രസ്താവന അവകാശലംഘനവും സഭയോടുള്ള അവഹേളനവുമാണെന്ന് മണിക്കം ടാഗോർ നോട്ടീസിൽ ചൂണ്ടിക്കാട്ടി.