പോപ്പ് പോൾ മേഴ്‌സി ഹോമിന് അവാർഡ്
Thursday 27 March 2025 12:20 AM IST
തൃശൂർ: സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയിൽ പ്രവർത്തങ്ങൾ നടത്തിവരുന്ന ഹൃദയ ഫൗണ്ടേഷന്റെ പ്രഥമ അവാർഡ് പെരിങ്ങണ്ടൂരിലെ പോപ്പ് പോൾ മേഴ്‌സി ഹോമിന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് ഏപ്രിൽ ആദ്യവാരം മേഴ്‌സി ഹോമിൽ നടക്കുന്ന ചടങ്ങിൽ നൽകും. ബുദ്ധിവൈകല്യമുള്ള മുന്നൂറിലധികം വരുന്ന കുട്ടികളെ പഠിപ്പിക്കുക, ചികിത്സിക്കുക, പരിപാലിക്കുക തുടങ്ങിയ സേവനങ്ങളാണ് ഇവിടെയുള്ളത്. എയ്ഡ്‌സ് രോഗികളുടെ പുനരധിവാസ കേന്ദ്രം, മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള ചികിത്സാ കേന്ദ്രം, തളർന്ന രോഗികൾക്കുള്ള പരിപാലനവും ഇവിടെയുണ്ട്. വാർത്താസമ്മേളനത്തിൽ ഡോ. ജയിംസ് ചിറ്റിലപ്പിള്ളി, അഡ്വ. സുഷിൽ ഗോപാൽ, എം.എ. അനിൽകുമാർ, കെ.പി. അനൂപ്, പി.കെ. ഹസ്സൻ എന്നിവർ പങ്കെടുത്തു.