അധിവർഷാനുകൂല്യം രണ്ടാംഗഡു വിതരണം

Friday 28 March 2025 12:28 AM IST

കോട്ടയം: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് 2022-23,2023-24 വർഷങ്ങളിൽ അധിവർഷാനുകൂല്യ ഇനത്തിൽ ആദ്യ ഗഡു കൈപ്പറ്റിയ കർഷക തൊഴിലാളികൾക്ക് 2025 ഏപ്രിൽ രണ്ടാം വാരം ബോർഡിൽ നിന്ന് രണ്ടാം ഗഡു വിതരണം ചെയ്യും. ആദ്യഗഡു കൈപ്പറ്റിയ തൊഴിലാളികൾ മരണപ്പെട്ടിട്ടുണ്ടെങ്കിൽ തൊഴിലാളിയുടെ നോമിനി മരണ സർട്ടിഫിക്കറ്റ്, ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നോമിനിയുടെ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, പേരിലോ അഡ്രസിലോ വ്യത്യാസമുള്ളവർ വാർഡ് അംഗത്തിന്റെ സാക്ഷ്യപത്രം എന്നീ രേഖകളുമായി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ ഹാജരാക്കണം. ഫോൺ: 0481 2585604.