മായക്കുട്ടിയുടെ ദിനം 'എമ്പുരാന്റെയും'
എമ്പുരാന്റെ റിലീസ് ദിനത്തിൽ മോഹൻലാലിന്റെ മകൾ മായയുടെയും ജന്മദിനം. മകൾക്ക് ആശംസ നേർന്ന് മോഹൻലാൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.
''ഹാപ്പി ബർത്ത് ഡേ , മായകുട്ടി, ഓരോ ദിവസവും നിന്നെ നിന്റെ സ്വപ്നങ്ങളിലേക്ക് അടുപ്പിക്കട്ടെ. ജീവിതം സന്തോഷവും ചിരിയും കൊണ്ട് നിറയട്ടെ. സോ പ്രൈഡ് ഒഫ് യു . ലവ് യു ഓൾവെയ്സ് .അച്ഛാ''
എമ്പുരാൻ ടീസർ ലോഞ്ചിൽ മാർച്ച് 27 തങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് ഇരട്ടി സന്തോഷമായിരിക്കുമെന്ന് മോഹൻലാലിന്റെ ഭാര്യ സുചിത്ര മോഹൻലാൽ പറഞ്ഞിരുന്നു.
ജനുവരി 26ഉം മോഹൻലാലിന്റെ കുടുംബത്തിന് പ്രധാന ദിവസമാണ്. സുചിത്രയുടെ അച്ഛനും തമിഴ് ചലച്ചിത്ര നിർമ്മാതാവുമായ ബാലാജിക്ക് ജനുവരി 26 ന് ചിത്രങ്ങൾ റിലീസ് ചെയ്യുന്ന പതിവുണ്ടായിരുന്നു. ജനുവരി 26 ന് ബാലാജിയുടെയും ഭാര്യയുടെയും വിവാഹവാർഷിക ദിനമാണ്. ആശിർവാദ് സിനിമാസിന്റെ ആദ്യ ചിത്രമായ നരസിംഹം റിലീസ് ചെയ്തത് 2000 ജനുവരി 26 ന് ആയിരുന്നു.