അനിശ്ചിതകാല സത്യാഗ്രഹസമരം
Friday 28 March 2025 12:25 AM IST
ഹരിപ്പാട്: ആറാട്ടുപുഴ ഗ്രാമ പഞ്ചായത്ത് ഓഫീസ് മാറ്റുന്നതിനെതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ, ആറാട്ടുപുഴ 12-ാം വാർഡ് മെമ്പർ ബിനു പൊന്നൻപഞ്ചായത്ത് പടിക്കൽ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു. കോൺഗ്രസ് കാർത്തികപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഷംസുദീൻ കായിപ്പുറം സമരം ഉദ്ഘടാനം ചെയ്തു. സൗത്ത് മണ്ഡലം പ്രസിഡന്റ് ജി.എസ് സജീവൻ അദ്ധ്യക്ഷനായി. ഡി.സി.സി അംഗങ്ങളായ കെ.രാജീവൻ, പി.കെ രാജേന്ദ്രൻ,ബ് ലോക്ക് സെക്രട്ടറി ചന്ദ്രബാബു, മെമ്പർമാരായ ടി.പി അനിൽകുമാർ, മൈമൂനത് ഫഹത്, ഹിമ ഭാസി, പ്രസീദ സുധീർ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് കെ.സുഭഗൻ, യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്യാം കുമാർ, വൈസ് പ്രസിഡന്റ് അനൂപ്, പി.വിജയൻ, ജയൻ തുടങ്ങിയവർ സംസാരിച്ചു.