ഒപ്പമുണ്ട് സ്‌നേഹിത

Friday 28 March 2025 12:09 AM IST

കോട്ടയം : അതിക്രമങ്ങൾക്കിരയായി പൊലീസ് സ്റ്റേഷനുകളിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കൗൺസലിംഗ് നൽകുന്ന കുടുംബശ്രീ സ്‌നേഹിത എക്സ്റ്റൻഷൻ സെന്ററുകൾ ജില്ലയിൽ അഞ്ചിടങ്ങളിൽ പ്രവർത്തനം തുടങ്ങി. കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ, വൈക്കം ഡിവൈ.എസ്.പി ഓഫീസുകളിലാണ് സെന്റർ പ്രവർത്തിക്കുന്നത്.

സ്റ്റേഷനുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരിൽ അടിയന്തര മാനസിക പിന്തുണയും ക്ഷേമമവും ആവശ്യമുള്ളവർക്ക് കൗൺസലർമാരെ ചുമതലപ്പെടുത്തി മാനസിക പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. ആഴ്ചയിൽ രണ്ട് ദിവസമാണ് സെന്ററുകൾ പ്രവർത്തിക്കുന്നത്.

സൗകര്യങ്ങൾ
വനിതാശിശു സൗഹൃദ കൗൺസലിംഗ് മുറി
ടോയ്‌ലെറ്റ്, കുടിവെള്ളം
കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ

പ്രവർത്തനം ഇങ്ങനെ
സെന്ററിലെ പ്രവർത്തനങ്ങൾക്കും ഫീൽഡ്തല പ്രവർത്തനങ്ങൾക്കും ആവശ്യമായ പിന്തുണ പൊലീസ് ഉറപ്പുവരുത്തും. സ്റ്റേഷനിൽ എത്തുന്ന സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ, കുട്ടികളുമായി ബന്ധപ്പെട്ട കേസുകൾ, കുടുംബ പ്രശ്‌നങ്ങൾ, മാനസിക പിന്തുണ ആവശ്യമായ മറ്റു കേസുകൾ എന്നിവ എക്സ്റ്റൻഷൻ സെന്ററിലേക്ക് റഫർ ചെയ്യാം. ഇത്തരം കേസുകൾ സ്റ്റേഷനിലെ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തും