അനുമോദനം
Friday 28 March 2025 2:05 AM IST
തിരുവനന്തപുരം: റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ ഇൻ നീഡ് ഓഫ് സ്പെഷ്യൽ കെയർ വാർഷികാഘോഷവും ഭിന്നശേഷിക്കാർക്ക് നൽകുന്ന സർവ്വശ്രേഷ്ഠ ദിവ്യഞ്ജൻ പുരസ്കാര ജേതാവ് അനന്യ ബിജേഷിന് അനുമോദനവും മന്ത്രി ഡോ.ആർ.ബിന്ദു ഉദ്‌ഘാടനം ചെയ്തു.വാർഡ് കൗൺസിലർ അഡ്വ.രാഖി രവികുമാർ ,റോട്ടറി ക്ലബ് പ്രസിഡന്റ് റോട്ടേറിയൻ പ്രേംജിത്ത് ലാൽ,റൊട്ടേറിയൻ രമ്യ കെ.എസ്,റൊട്ടേറിയൻ എസ്.നാരായണ സ്വാമി,പ്രിൻസിപ്പൽ ബീന എ.ആർ,ട്രിവാൻഡ്രം ക്ലബ് സെക്രട്ടറി സന്തോഷ് കുമാർ,പ്രസിഡന്റ് ശശികുമാർ ആർ.നായർ,ഇന്നർ വീൽ ക്ലബ് ട്രഷറർ സുധർമ രാംകുമാർ,പി.ടി.എ പ്രസിഡന്റ് ആർ.എസ്. ബിന്നി എന്നിവർ പങ്കെടുത്തു.