ആർ.എസ്.എസ് ശതാബ്ദി ആഘോഷം നവംബർ മുതൽ
Friday 28 March 2025 1:43 AM IST
കൊച്ചി: ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങൾ കേരളത്തിൽ നവംബറിൽ തുടങ്ങും. അഞ്ച് തലത്തിലാണ് പരിപാടികളെന്ന് ഉത്തരകേരള പ്രാന്തകാര്യവാഹ് പി.എൻ. ഈശ്വരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്തുതലത്തിൽ ഹിന്ദു സമ്മേളനങ്ങൾ, താലൂക്ക് തലത്തിൽ സാമാജിക സദ്ഭാവനാ യോഗങ്ങൾ, ജില്ലാ കേന്ദ്രങ്ങളിൽ വിചാരസഭകൾ, 20 ദിവസ ജനസമ്പർക്കത്തിൽ കേരളത്തിലെ എല്ലാ വീടുകളിലും സന്ദർശനം, വിജയദശമി ദിനത്തിൽ പഥസഞ്ചലനങ്ങളും പൊതുയോഗങ്ങളും തുടങ്ങിയവയാണ് 2026 ജനുവരി വരെ നടക്കുക. യുവാക്കളെയും സ്ത്രീകളെയും സംഘടനയിലേക്ക് ആകർഷിക്കാൻ പ്രാദേശിക തലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കും.
ദക്ഷിണ കേരള പ്രാന്തസഹകാര്യവാഹ് കെ.ബി. ശ്രീകുമാർ, പ്രചാർ പ്രമുഖ് എം. ഗണേശൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.