ചെങ്കടലിൽ അന്തർവാഹിനി മുങ്ങി: 6 മരണം

Friday 28 March 2025 7:18 AM IST

കയ്റോ: ചെങ്കടലിൽ ടൂറിസ്‌റ്റ് അന്തർവാഹിനി മുങ്ങി 2 കുട്ടികൾ അടക്കം 6 പേർക്ക് ദാരുണാന്ത്യം. 39 പേരെ രക്ഷിച്ചു. ടൂറിസ്റ്റുകൾ എല്ലാവരും റഷ്യൻ പൗരന്മാരാണെന്നാണ് ഈജിപ്റ്റിലെ റഷ്യൻ എംബസി അറിയിച്ചു. പ്രാദേശിക സമയം,ഇന്നലെ രാവിലെ 10ഓടെ ഈജിപ്റ്റിലെ ഹർഗാഡ തീരത്തിന് സമീപമായിരുന്നു അപകടം. 'സിന്ദ്ബാദ്" എന്ന അന്തർവാഹിനിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ നവംബറിൽ ഹർഗാഡ തീരത്ത് തന്നെ സീ സ്റ്റോറി എന്ന ബോട്ട് മുങ്ങി 11 പേർ മരിച്ചിരുന്നു.