കേരള പവർ വർക്കേഴ്സ് കോൺഗ്രസ്

Saturday 29 March 2025 4:37 AM IST

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പവർ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) വൈദ്യുതി ബോർഡ് ആസ്ഥാനത്ത് നടത്തിയ പ്രതിഷേധയോഗം ഐ.എൻ.ടി.യു.സി അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റിയംഗം പ്രതീപ് നെയ്യാറ്റിൻകര ഉദ്ഘാടനം ചെയ്തു.സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ആർ.എസ്.വിനോദ് മണി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ താജുദ്ദീൻ,ടി.വി.സുരേഷ്, സാബുകുമാർ,ഷുബീല,എൽ.ആർ.സുരേഷ്,പി.എസ്.വിനോദ്,അജികുമാർ,ഷാഫി,അനിൽകുമാർ,ഷിജു,ബിജു തുടങ്ങിയവർ പങ്കെടുത്തു.