ക്ഷയരോഗ ദിനം ആചരിച്ചു

Saturday 29 March 2025 6:38 AM IST

തിരുവനന്തപുരം: പേട്ടയിലുള്ള ഡിവിഷണൽ റെയിൽവേ ആശുപത്രി ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് ബോധവത്കരണവും റാലിയും സംഘടിപ്പിച്ചു.

തിരുവനന്തപുരം ഡിവിഷൻ ഡിവിഷണൽ റെയിൽവേ മാനേജർ ഡോ.മനീഷ് ഥപ്ലയാൽ ഉദ്ഘാടനം ചെയ്തു, ടി.ബി മുക്ത ഭാരതം പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു ഡോ.മനീഷ് ഥപ്ലയാൽ.ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ.ശോഭാ ജാസ്മിൻ.എസ്,ഡിവിഷണൽ മെഡിക്കൽ ഓഫീസർ ഡോ.ശ്രുതി സതീഷ്.എസ്,ഡോ.വി.ആനന്ദ്കുമാർ എന്നിവർ പങ്കെടുത്തു.