മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണം

Saturday 29 March 2025 4:56 AM IST

തിരുവനന്തപുരം: ഇന്റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിംഗ് ഹോമിയോപ്പതിയുടെ വെബിനാറിൽ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരിച്ചു.മുൻ ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസറും കരോക്കെ ഗായകനുമായ ഡോ.അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ മകൾ രേഖ ഗോപാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച ഗാനങ്ങൾ ഉൾപ്പെടുത്തി പ്രത്യേക ഗാനാഞ്ജലിയും നടന്നു.ഡോ.വിജയകുമാർ,ഡോ.ദിലീപ് ചന്ദ്രൻ,ഡോ.അബ്ദുൽ ഗഫൂർ,ഡോ.ഷീബാ റാണി എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഷാലു രാജൻ അതിഥികളെ സ്വാഗതം ചെയ്തു.ഡോ.മനോജ് ജി.എസ് മോഡറേറ്ററായിരുന്നു.ഡോ.സലിംകുമാർ നന്ദി പറഞ്ഞു.