ആശവർക്കർമാരുടെ കാര്യത്തിൽ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്,​ സംസ്ഥാനങ്ങൾക്ക് പ്രത്യേക ഫണ്ട് നൽകുന്നില്ലെന്ന് കേന്ദ്രം

Friday 28 March 2025 8:13 PM IST

ന്യൂഡൽഹി : ആശാവർക്കർമാരുടെ കാര്യത്തിൽ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ്‌റാവു ജാദവ്. 2024-25 വർഷത്തിൽ ദേശീയ ആരോഗ്യദൗത്യത്തിന്റെ ഭാഗമായി കേന്ദ്രം കേരളത്തിന് 1350 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആശാവർക്കർമാരുടെ ഓണറേറിയത്തിനായി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് പ്രത്യേക ഫണ്ട് നൽകുന്നില്ലെന്നും പ്രതാപ്‌റാവു ജാദവ് പറഞ്ഞു.

ലോക്സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആശാ വർക്കർമാരുടെ ഓണറേറിയം നൽകാൻ കുടിശികയുള്ള തുക കേന്ദ്രം കേരളത്തിന് നൽകണമെന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്. ആരോഗ്യദൗത്യത്തിന്റെ ഭാഗമായി കേരളത്തിൽ 1350.07 കോടി അനുവദിച്ചിട്ടുണ്ട്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി ആരോഗ്യമേഖലയുടെ ശാക്തീകരണത്തിന് കേന്ദ്രസർക്കാർ മൊത്തത്തിൽ ഫണ്ട് അനുവദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.