ആവിഷ്കാര സ്വാതന്ത്ര്യം രക്ഷിച്ച്  സുപ്രീംകോടതി, കവിത പോസ്റ്റ് ചെയ്തതിന്റെ പേരിൽ ഗുജറാത്ത്  പൊലീസെടുത്ത  കേസ്  റദ്ദാക്കി 

Saturday 29 March 2025 4:50 AM IST

#​ ​ക​വി​ത,​നാ​ട​കം,​സി​നി​മ,​സ്റ്റേ​ജ് ​ഷോ, ​ ​ജീ​വി​ത​ത്തെ​ ​അ​ർ​ത്ഥ​വ​ത്താ​ക്കും #​ ​ക​വി​ത​ ​പോ​സ്റ്റ് ​ചെ​യ്ത​തി​ന്റെ​ ​പേ​രിൽ ഗു​ജ​റാ​ത്ത് ​പൊ​ലീ​സെ​ടു​ത്ത​ ​കേ​സ് ​റ​ദ്ദാ​ക്കി #​ ​ന​ട​പ​ടി​ ​കോ​ൺ​ഗ്ര​സ് ​എം.​പി​ ​ഇ​മ്രാൻ പ്ര​താ​പ്ഗ​ഡി​യു​ടെ​ ​ഹ​ർ​ജി​യിൽ

ന്യൂ​ഡ​ൽ​ഹി​ ​:​ആ​വി​ഷ്ക്കാ​ര​ ​സ്വാ​ത​ന്ത്ര്യ​മി​ല്ലെ​ങ്കി​ൽ​ ​ഭ​ര​ണ​ഘ​ട​ന​ ​ഉ​റ​പ്പു​ന​ൽ​കു​ന്ന​ ​അ​ന്ത​സാ​യ​ ​ജീ​വി​തം​ ​അ​സാ​ദ്ധ്യ​മാ​കു​മെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​ഉ​റ​ച്ച​സ്വ​ര​ത്തി​ൽ​ ​വ്യ​ക്ത​മാ​ക്കി. ഒ​രു​ ​ക​വി​ത​ ​എ​ക്‌​സ് ​അ​ക്കൗ​ണ്ടി​ൽ​ ​പോ​സ്റ്റ് ​ചെ​യ്‌​ത​തി​ന്റെ​ ​പേ​രിൽ കോ​ൺ​ഗ്ര​സ് ​രാ​ജ്യ​സ​ഭാ​ ​എം.​പി​ ​ഇ​മ്രാ​ൻ​ ​പ്ര​താ​പ്ഗ​ഡി​ക്കെ​തി​രെ​ ​ഗു​ജ​റാ​ത്ത് ​പൊ​ലീ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സ് ​റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ് ​ആ​വി​ഷ്കാ​ര​ ​സ്വാ​ത​ന്ത്ര്യം​ ​സു​പ്രീം​കോ​ട​തി​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ച​ത്. ക​വി​ത,​നാ​ട​കം,​സി​നി​മ,​സ്റ്റേ​ജ് ​ഷോ,​ആ​ക്ഷേ​പ​ഹാ​സ്യം​ ​തു​ട​ങ്ങി​യ​വ​ ​മ​നു​ഷ്യ​ജീ​വി​ത​ത്തെ​ ​കൂ​ടു​ത​ൽ​ ​അ​ർ​ത്ഥ​വ​ത്താ​ക്കു​ന്ന​വ​യാ​ണ്. വ്യ​ക്തി​ക​ൾ​ക്കും​ ​സം​ഘ​ങ്ങ​ൾ​ക്കും​ ​ചി​ന്ത​ക​ൾ,​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​എ​ന്നി​വ​ ​പ്ര​ക​ടി​പ്പി​ക്കാ​ൻ​ ​സ്വാ​ത​ന്ത്ര്യ​മു​ണ്ടാ​ക​ണം.​ ​അ​ത് ​ആ​രോ​ഗ്യ​ക​ര​വും​ ​പ​രി​ഷ്‌​കൃ​ത​വു​മാ​യ​ ​സ​മൂ​ഹ​ത്തി​ന്റെ​ ​അ​വി​ഭാ​ജ്യ​ ​ഘ​ട​ക​മാ​ണ്. പൊ​ലീ​സും​ ​എ​ക്‌​സി​ക്യൂ​ട്ടീ​വും​ ​പ​രാ​ജ​യ​പ്പെ​ട്ടാ​ൽ​ ​കോ​ട​തി​ക​ൾ​ ​ഇ​ട​പെ​ട്ട് ​മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്ക​ണം.​ ​മ​റ്റൊ​രു​ ​സ്ഥാ​പ​ന​ത്തി​നും​ ​അ​തി​ന് ​ക​ഴി​യി​ല്ലെ​ന്നും​ ​ജ​സ്റ്റി​സു​മാ​രാ​യ​ ​അ​ഭ​യ് ​എ​സ്.​ ​ഓ​ക,​ ​ഉ​ജ്ജ​ൽ​ ​ഭു​യാ​ൻ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ബെ​ഞ്ച് ​പ​റ​ഞ്ഞു. പൗ​ര​ന്മാ​രു​ടെ​ ​മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ​ ​തീ​ക്ഷ്ണ​ത​യോ​ടെ​ ​സം​ര​ക്ഷി​ക്കാ​ൻ​ ​ഭ​ര​ണ​ഘ​ട​നാ​ ​കോ​ട​തി​ക​ൾ​ ​മു​ൻ​പ​ന്തി​യി​ൽ​ ​നി​ൽ​ക്കേ​ണ്ട​തു​ണ്ട്.​ ​ഭ​ര​ണ​ഘ​ട​നാ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​പൗ​ര​ന്മാ​ർ​ക്ക് ​ഉ​റ​പ്പി​ച്ചു​ ​കൊ​ടു​ക്കേ​ണ്ട​ത് ​കോ​ട​തി​ക​ളു​ടെ​ ​ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

ക​വി​ത​കൊ​ണ്ട് ​ത​ക​രി​ല്ല രാ​ജ്യ​ത്തി​ന്റെ​ ​അ​ടി​ത്തറ

​രാ​ജ്യം​ ​റി​പ്പ​ബ്ലി​ക്കാ​യി​ 75​ ​വ​ർ​ഷ​ങ്ങ​ൾ​ ​പി​ന്നി​ട്ടു.​ ​ഒ​രു​ ​ക​വി​താ​ ​പാ​രാ​യ​ണ​മോ,​ ​സ്റ്റാ​ൻ​ഡ്-​അ​പ്പ് ​കോ​മ​ഡി​യോ​ ​കേ​ട്ട് ​സ​മു​ദാ​യ​ങ്ങ​ൾ​ ​ത​മ്മി​ൽ​ ​ശ​ത്രു​ത​യി​ലാ​വു​ന്ന​ ​ത​ര​ത്തി​ൽ​ ​ദു​ർ​ബ​ല​മ​ല്ല​ ​ന​മ്മു​ടെ​ ​രാ​ജ്യ​ത്തി​ന്റെ​ ​അ​ടി​ത്ത​റ​യെ​ന്ന് ​കോ​ട​തി​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​വി​യോ​ജി​ക്കു​ന്ന​വ​ർ​ ​കൂ​ടു​ത​ലാ​ണെ​ങ്കി​ൽ​പ്പോ​ലും​ ​അ​ഭി​പ്രാ​യം​ ​പ​റ​യാ​നു​ള്ള​ ​വ്യ​ക്തി​യു​ടെ​ ​അ​വ​കാ​ശം​ ​ബ​ഹു​മാ​നി​ക്ക​പ്പെ​ട​ണം.​ ​സം​ര​ക്ഷി​ക്ക​പ്പെ​ട​ണം.അ​ക്ര​മ​മാ​ർ​ഗ​ത്തി​ൽ​ ​നി​ന്ന് ​പി​ന്ത​രി​ഞ്ഞ്അ​നീ​തി​യെ​ ​സ്‌​നേ​ഹ​മാ​ർ​ഗ​ത്തി​ലൂ​ടെ​ ​നേ​രി​ടാ​നാ​ണ് ​ക​വി​ത​ ​ആ​ഹ്വാ​നം​ ​ചെ​യ്യു​ന്ന​തെ​ന്ന് ​കോ​ട​തി​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​രാ​ജ്യ​ത്തി​ന്റെ​ ​അ​ഖ​ണ്ഡ​ത​യെ​യോ,​ ​സാ​മു​ദാ​യി​ക​ ​സൗ​ഹാ​ർ​ദ്ദ​ത്തെ​യോ​ ​ബാ​ധി​ക്കു​ന്ന​ത​ല്ല​ ​ക​വി​ത​യി​ലെ​ ​വ​രി​ക​ൾ.​ ​

പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്ത​ണം

ആ​വി​ഷ്ക്കാ​ര​ ​-​ ​അ​ഭി​പ്രാ​യ​ ​സ്വാ​ത​ന്ത്ര്യം​ ​ഉ​ൾ​ക്കൊ​ള്ളു​ന്ന​ ​പ​രാ​തി​ക​ളി​ൽ​ ​പൊ​ലീ​സ് ​പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്ന് ​കോ​ട​തി. പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ​ ​കേ​സു​ണ്ടോ​യെ​ന്ന് ​പ​രി​ശോ​ധി​ക്ക​ണം.ഭ​ര​ണ​ഘ​ട​ന​യി​ലെ​ ​അ​നു​ച്ഛേ​ദം​ 19​(1​)​(​എ​)​ ​പൗ​ര​ന്മാ​ർ​ക്ക് ​ആ​വി​ഷ്‌​ക്കാ​ര​-​അ​ഭി​പ്രാ​യ​ ​സ്വാ​ത​ന്ത്ര്യം​ ​ഉ​റ​പ്പു​ന​ൽ​കു​ന്നു.​ ​ആ​ ​സ്വാ​ത​ന്ത്ര്യ​ത്തെ​ ​ബ​ഹു​മാ​നി​ക്കാ​ൻ​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ബാ​ദ്ധ്യ​സ്ഥ​രാ​ണ്.​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഭ​ര​ണ​ഘ​ട​ന​ ​അ​നു​സ​രി​ക്കു​ക​യും​ ​അ​തി​ന്റെ​ ​ആ​ദ​ർ​ശ​ങ്ങ​ളെ​ ​ബ​ഹു​മാ​നി​ക്കു​ക​യും​ ​വേ​ണ​മെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​ഓ​ർ​മ്മി​പ്പി​ച്ചു.