തളിപ്പറമ്പ് മണ്ഡലത്തിൽ പട്ടയ അസംബ്ലി

Friday 28 March 2025 9:22 PM IST

തളിപ്പറമ്പ് : എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും പട്ടയം, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടത്തുന്ന പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ പട്ടയ അസംബ്ലി നടത്തി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ എം.വി.ഗോവിന്ദൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അർഹതപ്പെട്ട എല്ലാവർക്കും പട്ടയം നൽകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. ഏറ്റവും താഴേക്കിടയിലുള്ളവരുടേത് അടക്കം എല്ലാവരുടെയും പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒരു സ്ഥിരം സംവിധാനമായാണ് പട്ടയ അസംബ്ലിയെ കാണുന്നതെന്നും അദ്ദേഹം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം.കൃഷ്ണൻ, കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ , കുറ്റിയാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.റെജി, ജില്ലാ പഞ്ചായത്ത് അംഗം കെ.താഹിറ, ആർ.ഡി.ഒ ടി.വി.രഞ്ജിത്ത്, തഹസീൽദാർ പി.സജീവൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.