സ്കൂൾ വളപ്പിൽ ഔഷധത്തോട്ടം

Saturday 29 March 2025 12:12 AM IST

മാന്നാർ: സംസ്ഥാന ഔഷധ സസ്യബോർഡിന്റെ ധനസഹായത്തോടെ മാന്നാർ നായർ സമാജം ബോയ്സ് സ്കൂളിൽ ഔഷധ സസ്യോദ്യാനം ഒരുക്കി. ഔഷധ സസ്യ ബോർഡ് എക്സിക്യൂട്ടീവ് അംഗം ഡോ.പ്രിയാദേവദത്ത് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്തംഗം എസ്.ശാന്തിനി,സ്കൂൾ മാനേജർ രാമചന്ദ്രൻനായർ,പ്രസിഡന്റ് കെ.ജി വിശ്വനാഥൻനായർ,പ്രിൻസിപ്പൽ വി.മനോജ്,സ്കൂൾ പ്രഥമാദ്ധ്യാപിക എ.ആർ.സുജ,പി.ടി.എ പ്രസിഡന്റ് ബഷീർ പാലക്കീഴിൽ,ശ്രീവിദ്യ, മാധവൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. 75 ഇനങ്ങളാണ് ഉദ്യാനത്തിലുള്ളത്.ഇക്കോ ക്ലബ് വോളണ്ടിയർമാരാണ് തോട്ടം പരിപാലിക്കുന്നത്.നേച്ചർ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.