നാടക ദിനാഘോഷം

Saturday 29 March 2025 1:13 AM IST

ചേർത്തല: കേരള സബർമതി സാംസ്‌കാരികവേദി ലോക നാടക ദിനത്തോടനുബന്ധിച്ച് നാടക ദിനാഘോഷവും മുതിർന്ന നാടക കലാകാരന്മാരെ ആദരിക്കലും നാടക പ്രബന്ധാഅവതരണവും നടത്തി. നാടകാചാര്യൻ ആര്യാട് ഭാർഗവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടോം ജോസഫ് ചമ്പക്കുളം പ്രബന്ധാവതരണം നടത്തി.സാംസ്‌കാരിക വേദി സ്റ്റേറ്റ് കോ–ഓർഡിനേറ്റർ രാജു പള്ളിപ്പറമ്പിൽ, ആര്യാട് ഭാർഗവനേയും മറ്റു നാടക പ്രതിഭകളെയും ആദരിച്ചു. സാമൂഹ്യപ്രവർത്തക ലളിതാജി സംസാരിച്ചു. എസ്.ആദിത്യൻ, എസ്.ദേവു എന്നിവർ നാടകഗാനങ്ങൾ ആലപിച്ചു.