ആംബുലൻസ് ഡ്രൈവർ നിയമനം

Friday 28 March 2025 10:54 PM IST

പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ ആംബുലൻസ് വാഹനം ഓടിക്കുന്നതിന് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി ഡ്രൈവറെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ ബയോഡേറ്റ, പ്രായം, യോഗ്യത, ആംബുലൻസ് ഓടിച്ചുള്ള പ്രവർത്തിപരിചയം ഉണ്ടെങ്കിൽ ആയത് തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യതത സ്തികയ്ക്ക് പി.എസ്.സി/സർക്കാരിൽ നിലവിലുള്ള യോഗ്യത. പ്രായപരിധി18-41 നിയമാനുസൃത ഇളവുകൾ ബാധകം. അവസാന തീയതി : 10.04.2025