പ്രേംനസീര്‍ സുഹൃത് സമിതി - ഉദയ സമുദ്ര ഗ്രൂപ്പ് ഏഴാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Saturday 29 March 2025 2:07 PM IST

സംവിധായകൻ തുളസിദാസ് ചെയർമാനും, സംഗീതജ്ഞൻ ദർശൻരാമൻ, മുൻദൂരദർശൻ വാർത്താ അവതാരക മായാ ശ്രീകുമാർ, സംവിധായകൻ ജോളിമസ് എന്നിവർ മെമ്പർമാരായിട്ടുള്ള ജൂറിയാണ് 2024ലെ ചലച്ചിത്ര അവാർഡ് നിർണ്ണയം നടത്തിയത്. നടൻ ജഗദീഷിന് 2025 ലെ പ്രേംനസീർ ചലച്ചിത്ര ശ്രേഷ്ഠപുരസ്‌കാരം സമർപ്പിച്ചു. 10001 രൂപയും പ്രത്യേകം രൂപകൽപ്പന ചെയ്ത ഫലകവും പ്രശസ്തി പത്രവുമാണ് ജഗദീഷിന് സമർപ്പിച്ചത്.

മികച്ച ചിത്രം: കിഷ്‌കിന്ധാകാണ്ഡം, മികച്ച രണ്ടാമത്തെ ചിത്രം: മുറ, മികച്ച സാമൂഹിക പ്രതിബദ്ധതാ ചിത്രം: ഉരുൾ, മികച്ച സംവിധായകൻ: മുസ്തഫ (ചിത്രം മുറ), മികച്ച സാമൂഹിക പ്രതിബദ്ധതാ ചിത്രം: സംവിധായകൻ മമ്മി സെഞ്ച്വറി, ചിത്രം ഉരുൾ.

മികച്ച നടൻ: വിജയരാഘവൻ, ചിത്രം കിഷ്‌കിന്ധാകാണ്ഡം. മികച്ച നടി: ഷംലഹംസ, ചിത്രം ഫെമിനിച്ചി ഫാത്തിമ, ക്യാരക്ടർ റോളിലെ മികച്ച കോട്ടയം നസീർ, ചിത്രം വാഴ, ക്യാരക്ടർ റോളിലെ മികച്ച നടി: ചിന്നു ചാന്ദ്നി നായർ, ചിത്രം ഗോളം, മികച്ച പെർഫോർമൻസ് നടൻ റഫീക്ക് ചൊക്ലി, ചിത്രം ഖണ്ഡശഃ, സ്‌പെഷ്യൽ ജൂറി അവാർഡുകൾ ഋതുഹാറൂൺ : ചിത്രം മുറ, ആവണി രാകേഷ്, ചിത്രം : കുറിഞ്ഞി, മികച്ച തിരക്കഥാകൃത്ത് ഫാസിൽ മുഹമ്മദ്, ചിത്രം ഫെമിനിച്ചി ഫാത്തിമ. മികച്ച ഗാനരചന വിവേക് മുഴക്കുന്ന്, ചിത്രം തണുപ്പ്. മികച്ച സംഗീത സംവിധായകൻ : രാജേഷ് വിജയ് ,ചിത്രം മായമ്മ, മികച്ച ഗായകർ എം.രാധാകൃഷ്ണൻ : ചിത്രം ജമാലിന്റെ പുഞ്ചിരി, സജീർ കൊപ്പം : ചിത്രം വയസ്സെത്രയായി മൂപ്പത്തി, മികച്ച ഗായിക അഖില ആനന്ദ് : ചിത്രം മായമ്മ, മികച്ച ക്യാമറാമാൻ ഷെഹ്നാദ് ജലാൽ : ചിത്രം ഭ്രമയുഗം, മികച്ച ചമയം സുധി സുരേന്ദ്രൻ : ചിത്രം മാർക്കോ, മികച്ച സിനിമ നാടക കലാപ്രതിഭ ആർ.കൃഷ്ണരാജ് എന്നിവർക്കാണ് ചലച്ചിത്ര അവാർഡുകൾ ലഭിച്ചത്.

പ്രേംനസീർ സുഹൃത്സമിതിയുടെ പ്രഥമ ഷോർട്ട് ഫിലിം പുരസ്‌ക്കാരങ്ങളും പ്രഖ്യാപിച്ചു. മികച്ച ഷോർട്ട് ഫിലിം : ''ഭ്രമം'' , മികച്ച ഷോർട്ട് ഫിലിം സംവിധായകൻ അനൂപ് വാമനപുരം, ഷോർട്ട് ഫിലിം ഇനിയെത്ര ദൂരം, മികച്ച കുട്ടികൾക്കുള്ള ഷോർട്ട് ഫിലിം : ''വെളിച്ചത്തിലേക്ക് '', മികച്ച നടൻ സുൽജിത്ത് എസ്.ജി. : ഷോർട്ട് ഫിലിം 'വെളിച്ചത്തിലേക്ക്, മികച്ച നടി മീനാക്ഷി ആദിത്യ : ഷോർട്ട് ഫിലിം : 'ഇനിയെത്രദൂരം, മികച്ച സഹനടൻ സജി മുത്തൂറ്റിക്കര : ഷോർട്ട് ഫിലിം : ''ഭ്രമം'', മികച്ച സഹനടി ഷീലാമണി : ഷോർട്ട് ഫിലിം 'തെറ്റാലി', മികച്ച ഡോക്യുമെന്ററി സംഗീതമീ ലോകം : രചന, നിർമ്മാണം, സംവിധാനം സതീദേവി കെ.വി., മികച്ച മ്യൂസിക് ആൽബം രചന ദിവ്യ വിധു : ആൽബം 'കൊല്ലൂരമ്മേ ശരണം', മികച്ച മ്യൂസിക് ആൽബം ഗായകൻ അലോഷ്യസ് പെരേര : ആൽബം എൻ നാഥൻ എന്നേശു, മികച്ച മ്യൂസിക് ആൽബം ഗായിക ബിന്ധു രവി : ആൽബം മൂകാംബിക സൗപർണ്ണിക ദേവി, മികച്ച മ്യൂസിക് ആൽബം നടൻ വിഷ്ണു ആർ കുറുപ്പ് : ആൽബം ചെമ്പകം എന്നിവർക്കാണ് പുരസ്‌ക്കാരങ്ങൾ.