ജലയാത്രയും ജല നടത്തവും സംഘടിപ്പിച്ചു
Sunday 30 March 2025 1:47 AM IST
കോവളം: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ മുക്ത വെള്ളാർ പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു നിർവഹിച്ചു. വാർഡ് കൗൺസിലർ പനത്തുറ പി.ബൈജു അദ്ധ്യക്ഷത വഹിച്ചു. പ്രഖ്യാപനത്തോടനുബന്ധിച്ച് പനത്തുറയിൽ ജലയാത്രയും ജല നടത്തവും മാലിന്യ മുക്ത പ്രതിജ്ഞയും നടന്നു. യോഗത്തിൽ തിരുവല്ലം ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ദിബിൻ,നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ശശികുമാർ,തിരുവല്ലം സോണൽ എച്ച്.ഐ. ഷാജൻ,പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപ്,ആരോഗ്യവകുപ്പ് എച്ച്.ഐ രാജ്കുമാർ,വാഴമുട്ടം ചന്ദ്രബാബു,ഡി.ജയകുമാർ,ഷറഫുദ്ദീൻ ഹാജി,വെള്ളാർ സാബു,പനത്തുറ പ്രശാന്തൻ,വാഴമുട്ടം രാധാകൃഷ്ണൻ,രശ്മി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ദീപ,എ.ഡി.എസ്. ഷീല,ആർ.ശശിധരൻ,ആർ. ഹേമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.