ബസ് സംരക്ഷണയാത്രയ്ക്ക് സ്വീകരണം

Saturday 29 March 2025 8:23 PM IST

കണ്ണൂർ: വിദ്യാർത്ഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയാക്കി വർദ്ധിപ്പിക്കുക, സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക, പൊതുമേഖലയും സ്വകാര്യമേഖലയും സംരക്ഷിക്കാനാവശ്യമായ ഒരു ട്രാൻസ്പോർട്ട് നയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ബസ് സംരക്ഷണ ജാഥയ്ക്ക് ഏപ്രിൽ മൂന്നിന് ഉച്ചയ്ക്ക് 2.30ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിൽ സ്വീകരണം നൽകും. ആവശ്യങ്ങൾ സർക്കാ‌ർ അംഗീകരിച്ചില്ലെങ്കിൽ അടുത്ത അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ അനിശ്ചിതകാല സമരം നടത്തും. ഏപ്രിൽ 25നും 26 നും സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ നടക്കും.വാർത്താസമ്മേളനത്തിൽ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗഗെൈനസേഷൻ ജനറൽ സെക്രട്ടറി ഒ.പ്രദീപൻ, പി.കെ.പവിത്രൻ, സി.മോഹനൻ, ടി.രാധാകൃഷ്ണൻ, പി.അജിത്ത് എന്നിവർ പങ്കെടുത്തു.