വേമ്പനാട് കായൽ ശുചീകരിച്ചു
Sunday 30 March 2025 12:55 AM IST
ചേർത്തല : തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വേമ്പനാട് കായൽ ശുചീകരണത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ശശികല ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഞ്ചുലക്ഷം രൂപ ചിലവിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. വേമ്പനാട് കായലിൽ അടിഞ്ഞുകൂടിയ പോള പായലും കായലിലേക്ക് പടർന്നു പന്തലിച്ച പുല്ലുകളും ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തു. പഞ്ചായത്തിലെ 6 മുതൽ11 വരെ വാർഡുകളിലെ വേമ്പനാട് കായൽ തീരത്താണ് പ്രവൃത്തികൾ നടക്കുന്നത്. യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ വി.എസ്.സുരേഷ് കുമാർ,സീന സുർജിത്,മിനി ലെനിൻ,ഗ്രാമപഞ്ചായത്ത് അംഗം ടി.ടി.സാജു,സെക്രട്ടറി പി.പി.ഉദയസിംഹൻ എന്നിവർ സംസാരിച്ചു.