പാതിരാമണൽ ഹരിത ടൂറിസ്റ്റ് കേന്ദ്രം

Sunday 30 March 2025 12:56 AM IST

മുഹമ്മ :പാതിരാമണൽ ടൂറിസ്റ്റ് കേന്ദ്രം ഹരിത ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചു. കേരളം സമ്പൂർണ്ണ മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ്പാതിരാമണൽ ദ്വീപിൽ ഹരിത കർമ്മ സേനാ അംഗങ്ങൾ ശുചീകരണം നടത്തി ഹരിത ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചത്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ഡി. മഹീന്ദ്രൻ പ്രഖ്യാപനം നടത്തി. മുഹമ്മ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്വപ്ന ഷാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ എൻ. ടി. റെജി സ്വാഗതം പറഞ്ഞു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.ഡി.വിശ്വനാഥൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീമ , പഞ്ചായത്ത്‌ അംഗങ്ങളായ ഷെജിമോൾ സജീവ്, കുഞ്ഞുമോൾ ഷാനവാസ്‌, വിനോമ്മ രാജു, പഞ്ചായത്ത്‌ അസി.സെക്രട്ടറി മേഘനാഥൻ, മുഹമ്മ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സനിൽ ജെ, എച്ച് ഐ വിഷ്ണു, ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ കോർഡിനേറ്റർ കെ. എ. ആവണി തുടങ്ങിയവർ സംസാരിച്ചു.