റോഷൻ മാത്യു ചിത്രം ഇനി മുംബയ് യിൽ
ഏപ്രിൽ 12ന് പാക്കപ്പ് ആകും . റോഷൻ മാത്യു നായകനായി എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം ഏപ്രിൽ 6ന് മും ബയ് യിൽ ആരംഭിക്കും . ആറു ദിവസത്തെ ചിത്രീകരണത്തോടെ പാക്കപ്പ് ആകും, തലശേരിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം രണ്ടായിരത്തി പതിനേഴിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് . കണ്ണൂർ ഇരിട്ടിയിലായിരുന്നു ഈ സംഭവം അരങ്ങേറിയത്. അന്ന് കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനാണ്അൻഷാദ് .അദ്ദേഹത്തിന്റെ മൂലകഥയിൽ നിന്ന് ഷാജി മാറാട് തിരക്കഥ ഒരുക്കുന്നു.പൂർണമായും റിയലിസ്റ്റിക് ക്രൈം ത്രില്ലർഗണത്തിൽപ്പെടുന്ന ചിത്രം ഇമോഷനും ഏറെ പ്രാധാന്യം നൽകുന്നുണ്ട് .റോഷൻ മാത്യു എസ്.ഐ. അജീബ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ശ്രുതി മേനോനാണ് നായിക.ഇടവേളയ്ക്കുശേഷം ശ്രുതി മേനോൻ മലയാളത്തിൽ നായികയായി അഭിനയിക്കുന്ന ചിത്രമാണ്. ബൈജു സന്തോഷ്, വിനീത് തട്ടിൽ, ഷാജു ശ്രീധർ, ഹരീഷ്, വിനോദ് സാഗർ, അതുല്യ ചന്ദ്രൻ, മാസ്റ്റർ ആര്യൻ. എസ്. പൂജാരി , ബേബിമിത്രാ സഞ്ജയ് എന്നിവരാണ് മറ്റ് താരങ്ങൾ.ഛായാഗഹണം --അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ്- രഞ്ജൻ ഏബ്രഹാം, കലാസംവിധാനം - സാബുറാം, മേക്കപ്പ് - പി.വി. ശങ്കർ.ഷിബു ചക്രവർത്തി,സന്തോഷ് വർമ്മ, എന്നിവരുടെ ഗാനങ്ങൾക്ക് ജെറി അമൽദേവ്, മണികണ്ഠൻ അയ്യപ്പ എന്നിവർ ഈണം പകരുന്നു. കോസ്റ്റും - ഡിസൈൻ- അയിഷ സഫീർസേട്ട്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ. വിനയൻ, അസ്സോസ്സിയേറ്റ് ഡയറക്ടേഴ്സ് - പ്രസാദ് യാദവ്, .വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ ആണ് നിർമ്മാണം.