ചെമ്മനത്തുകരയിൽ സ്മാർട്ട് കൃഷിഭവൻ
Monday 31 March 2025 12:26 AM IST
കോട്ടയം: ടി.വി പുരം ഗ്രാമപഞ്ചായത്തിൽ പുതിയതായി ആരംഭിക്കുന്ന സ്മാർട്ട് കൃഷിഭവന്റെ പണികൾ പുരോഗമിക്കുന്നു. ചെമ്മനത്തുകരയിൽ ഗ്രാമപഞ്ചായത്ത് അനുവദിച്ച ആറു സെന്റ് സ്ഥലത്ത് രണ്ടുനിലകളിലായിട്ടാണ് നിർമ്മാണം. നബാർഡ് ആർ.ഐ.ഡി.എഫ് സാമ്പത്തിക വർഷത്തിൽ അനുവദിച്ച 1.41 കോടി രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിക്കുന്നത്. താഴത്തെ നിലയിൽ ഫ്രണ്ട് ഓഫീസ്, ഇക്കോ ഷോപ്പ്, ബയോ ഫാർമസി, ഓഫീസ് മുറികളും രണ്ടാമത്തെ നിലയിൽ പ്ലാന്റ് ഹെൽത്ത് ക്ലിനിക്, സെമിനാർ ഹാൾ എന്നിവയുമാണുള്ളത്. സേവനങ്ങൾ കൃത്യതയോടും സമയബന്ധിതമായും കർഷകരിലേക്ക് എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.