ലഹിരിക്കെതിരെ ഇഫ്ത്താർ സംഗമം

Monday 31 March 2025 1:36 AM IST

ചാരുംമൂട്: ലഹിരിക്കെതിരെ പോരാടുമെന്ന് പ്രതിജ്ഞയെടുത്ത് ആദിക്കാട്ടുളങ്ങര മുസ്ലിം ജമാ അത്ത് കമ്മിറ്റിയുടെ ഇഫ്ത്താർ സംഗമം. സൈനുലാബ് ദ്ദീൻ മഹ്ളേരി മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്ത് പ്രസിഡന്റ് സജീവ് പൈനുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു.അബ്ദുൽ റഷീദ് മുഖ്യാതിഥിയായി. നൂറനാട് പ്രൊബേഷൻ എസ്.ഐ മിഥുൻ ലഹരി വിരുദ്ധ ക്ലാസ് നയിച്ചു. ജമാഅത്ത് സെക്രട്ടറി ആർ.റഫീക്ക് , ജമാഅത്ത് അംഗങ്ങളായ ഫറഫുദ്ദീൻ, ജെ.ഷെരിഫ്, സജീവ്, ഷറഫുദ്ദീൻ, എ.ബൈജു, ഷാജി, സമീർ ,ഷെഫീക്ക്, അനിഷ്, താജുദ്ദീൻ, ഹബീസ്, ഹക്കിം ഷാ,സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.