പരിഷത്ത് മേഖല വാർഷികം
Monday 31 March 2025 1:40 AM IST
മാന്നാർ:കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചെങ്ങന്നൂർ മേഖലാവാർഷികം നടന്നു. മുട്ടേൽ എം.ഡി.എൽ.പി സ്കൂളിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ ശ്രീചിത്രൻ എം.ജെ ക്ലാസ് നയിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്വാഗതസംഘം ചെയർപേഴ്സണുമായ ടി.വി രത്നകുമാരി അദ്ധ്യക്ഷയായി.സംസ്ഥാന നിർവാഹക സമിതി അംഗം പി.എ തങ്കച്ചൻ, ജനറൽ കൺവീനർ സുരേഷ് ചേക്കോട്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മധു പുഴയോരം,രാധാമണി ശശീന്ദ്രൻ, രക്ഷാധികാരി പി.എൻ.ശെൽവരാജൻ, മുരളി കാട്ടൂർ, സജിത്ത് ടി.എസ്,മേഖലാ പ്രസിഡന്റ് ടി.കെസുഭാഷ്, സെക്രട്ടറി പി.കെശിവൻകുട്ടി, വൈസ് പ്രസിഡന്റ് രാജി ജോസഫ് എന്നിവർ സംസാരിച്ചു.