സന്തോഷ് വധം: രണ്ടുപേർ പിടിയിൽ

Monday 31 March 2025 1:07 AM IST

മാവേലിക്കര: കരുനാഗപ്പള്ളിയിൽ ​ഗുണ്ടാനേതാവ് സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികൾ മാവേലിക്കരയിൽ പിടിയിലായി. മൈന ഹരി, പ്യാരി എന്നിവരാണ് മാവേലിക്കര തഴക്കരയിൽ നിന്ന് അറസ്റ്റിലായത്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ അയ്യപ്പൻ എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാൾ ക്വട്ടേൻ സംഘത്തിലുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന ദിവസം കൊലയാളി സംഘം തന്റെ അരുനല്ലൂർ പാറയിൽ ജംഗ്ഷനിലുള്ള വീട്ടിലെത്തിയിരുന്നതായി അയ്യപ്പൻ പൊലീസിനോട് പറ‍ഞ്ഞിരുന്നു. കേസിലെ ഒന്നാം പ്രതിയായ അലുവ അതുൽ ഇന്നലെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഇയാൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.