ആശുപത്രി ഉപകരണങ്ങൾ നൽകി 'ഓർമ്മക്കൂട്ട് '
Monday 31 March 2025 12:15 AM IST
മുളങ്കുന്നത്തുകാവ് : ഗവ.മെഡിക്കൽ കോളേജിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മയായ 'ഓർമ്മക്കൂട്ട് ' ഈ വർഷവും പെൻഷൻ തുകയിൽ നിന്ന് മാറ്റിവച്ച പണമുപയോഗിച്ച് രോഗികൾക്കാവശ്യമുള്ള സാധനങ്ങൾ നൽകി. തങ്ങൾ ജോലി ചെയ്ത മെഡിക്കൽ കോളേജിലെ രോഗികൾക്ക് സഹായഹസ്തവുമായി കഴിഞ്ഞ 13 വർഷം തുടർച്ചയായി ഓർമ്മക്കൂട്ട് രംഗത്തുണ്ട്. ട്രോളി, ഓക്‌സിജൻ സിലിണ്ടർ സ്റ്റാൻഡ്, ഫോൾഡിംഗ്് സ്‌ക്രീൻ, ബി.പി.അപ്പാരറ്റസ് തുടങ്ങി നിരവധി ഉപകരണങ്ങൾ നൽകി. ആശുപത്രി സൂപ്രണ്ട് ഡോ. ഷഹന എ ഖാദർ സാധനങ്ങൾ ഏറ്റുവാങ്ങി. സി.ടി.ഡേവി, ടി.സത്യനാരായണൻ,വി.എസ്.സേതുമാധവൻ, കെ.ടി.രാജമ്മ, ആനന്ദരാജ്, കെ.എൻ.നാരായണൻ, പി.ആർ.രാജേന്ദ്രൻ, സി.പി.ജോൺ, കെ.എ.നജീബ്, വി.കെ.നിർമ്മല, പി.ബി.മുരളീധരൻ കെ.എ.സാജു, കെ.വേണു, എം.എൻ.ലീലാമ്മ തുടങ്ങിയവർ പങ്കെടുത്തു.