കെ.എം മാണി സ്മൃതിസംഗമം
Tuesday 01 April 2025 12:30 AM IST
കോട്ടയം : കെ.എം മാണിയുടെ ആറാം ചരമവാർഷിക ദിനമായ ഏപ്രിൽ 9 ന് സ്മൃതിസംഗമമായി ആചരിക്കാൻ കേരള കോൺഗ്രസ് (എം). തിരുനക്കര മൈതാനിയിൽ കെ.എം മാണിയുടെ ഛായാചിത്രത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തും. കോട്ടയം നിയോജകമണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. ജോജി കുറത്തിയാടൻ അദ്ധ്യക്ഷത വഹിച്ചു. വിജി എം.തോമസ്, ഐസക്ക് പ്ലാപ്പള്ളിൽ, ഔസേപ്പച്ചൻ വാളിപ്ലാക്കിൽ, പൗലോസ് കടമ്പം കുഴി, മാത്തുകുട്ടി മാത്യു, ബാബു മണിമലപ്പറമ്പൻ, തങ്കച്ചൻ വാലയിൽ, കുഞ്ഞുമോൻ പള്ളിക്കുന്നേൽ, എൻ.എം തോമസ്, കിങ്ങ്സ്റ്റൺ രാജ, ചീനിക്കുഴി രാധാകൃഷ്ണൻ, സജീഷ് സ്‌കറിയാ, ജോ തോമസ് ജോർജ് മാത്യു, ജിനു, കിരൺ എന്നിവർ പങ്കെടുത്തു.