വി.ആർ.സുധീഷിന്റെ എഴുത്തിന്റെ 50 വർഷം
Tuesday 01 April 2025 12:34 AM IST
പനമറ്റം : ദേശീയവായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെഭാഗമായി വി.ആർ.സുധീഷിന്റെ എഴുത്തിന്റെ 50 വർഷങ്ങൾ സംഘടിപ്പിച്ചു. ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തി ഉദ്ഘാടനം ചെയ്തു. എസ്.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.ബി.സെൽവമണി, ഡോ.വിനീത വിജയൻ, ഉണ്ണികൃഷ്ണൻ കിടങ്ങൂർ, വി.സരേഷ്കുമാർ, പൊൻകുന്നം സെയ്ത്, ബി.ഹരികൃഷ്ണൻ, എസ്.രാജീവ്, കെ.ഷിബു തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.കെ.ബി.സെൽവമണിക്ക് എം.പി.പോൾ സ്മാരക പുരസ്കാരം സമ്മാനിച്ചു. ജില്ലാതല വനിതാവായനമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ സി.കെ.ജയശ്രീ, ജില്ലാതല ബാലപ്രതിഭാ മത്സരവിജയി ജി.മഹാലക്ഷ്മി എന്നിവരെ അനമോദിച്ചു.