മഹാത്മാഗാന്ധി കുടുംബസംഗമം

Tuesday 01 April 2025 12:42 AM IST

ഉരുളികുന്നം : കോൺഗ്രസ് (ഐ) എലിക്കുളം പഞ്ചായത്തിലെ 1, 15, 16 വാർഡുകളിലെ മഹാത്മാഗാന്ധി കുടുംബസംഗമം കെ.പി.സി.സി അംഗം തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു. എലിക്കുളം മണ്ഡലം പ്രസിഡന്റ് ജെയിംസ് ചാക്കോ ജീരകത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് എ.കെ.ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ യമുനാപ്രസാദ്, സിനിമോൾ കാക്കശ്ശേരി, കെ.ജി.കുമാരൻ കൊല്ലംപറമ്പിൽ, ഷാജി പന്തലാനി തുടങ്ങിയവർ പ്രസംഗിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും തൊഴിലുറപ്പ് അംഗങ്ങളെയും ആദരിച്ചു.