വാർഷിക സമ്മേളനം

Tuesday 01 April 2025 6:33 AM IST

തിരുവനന്തപുരം: ഡയറക്ട് സെല്ലിംഗ് രംഗത്തെ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ പങ്കാളികളായ നാഷണൽ നെറ്റ് വർക്ക് മാർക്കറ്റേഴ്സ് അസോസിയേഷന്റെ (ഐ.എൻ.ടി.യു.സി) ജില്ലാ വാർഷിക സമ്മേളനം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ പ്രതാപൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ഫൈസൽ കല്ലറ ,ജിഷാദ് ബക്കർ, എം.എ. സിദ്ധിഖ്, അനൂപ് ആലപ്പുഴ , വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റായി അനിൽ കുമാറിനേയും ജനറൽ സെക്രട്ടറിയായി അഭിഷേകിനേയും ട്രഷററായി സിന്ധുവിനെയും തിരഞ്ഞെടുത്തു.