പുസ്തക ചർച്ച

Tuesday 01 April 2025 6:39 AM IST

തിരുവനന്തപുരം: അനശ്വര നടൻ സത്യനെക്കുറിച്ച് കൂടുതൽ മനസിലാക്കാനും പഠിക്കാനും 'സത്യം ' എന്ന നോവലിലൂടെ സാധിക്കുമെന്ന് സതീഷ് സത്യൻ പറഞ്ഞു. കേരള കൾച്ചറൽ ഫോറം പ്രസിദ്ധീകരിച്ച സത്യം എന്ന നോവലിനെക്കുറിച്ച് സത്യൻ സ്മാരക ഹാളിൽ നടന്ന പുസ്തക ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സത്യനെക്കുറിച്ച് വായിക്കുകയും മനസിലാക്കുകയും ചെയ്തപ്പോൾ എഴുതാനുള്ള താൽപര്യം വർദ്ധിച്ചതായി നോവലിന്റെ രചയിതാവ് രാജീവ് ശിവശങ്കർ പറഞ്ഞു.ജോൺ മനോഹർ അദ്ധ്യക്ഷത വഹിച്ചു.ബി.ടി.അനിൽകുമാർ,ഗാനനിരൂപകൻ ടി.പി.ശാസ്തമംഗലം,സാമ്പൻ പൂവാർ , ജനറൽ സെക്രട്ടറി റോബർട്ട് ഫ്രാൻസിസ്,കമ്മിറ്റി അംഗം വൈ.എൽ.അഭിലാഷ് എന്നിവർ പ്രസംഗിച്ചു.