കമലേശ്വരം ക്ഷേമാ ഫൗണ്ടേഷൻ
Tuesday 01 April 2025 6:45 AM IST
തിരുവനന്തപുരം: കമലേശ്വരം ക്ഷേമാ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ റംസാൻ റിലീഫ് വിതരണ പരിപാടി അഡ്വ.ആന്റണി രാജു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കളിപ്പാൻകുളം കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ ചടങ്ങിൽ ഫൗണ്ടേഷൻ രക്ഷാധികാരി ജി.മാഹീൻ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഡി.സജുലാൽ,വി.എസ്.സുലോചനൻ,ശാസ്തമംഗലം ജുമാമസ്ജിദ് ഇമാം മുഹമ്മദ് അനസ് മൗലവി,ഒമാൻ എയർ മുൻ കൺട്രി മാനേജർ എം.എ.അൽത്താഫ്,എസ്.നാസർ,അഡ്വ.എൻ.സി.പ്രിയൻ,ഫക്രുദീൻ അൽത്താഫ്,പി.എസ്.ബിജു,എസ്.സുജിത് കുമാർ,ജി.മനോഹരൻ, ജി.എസ്.സാജൻ,പി.എസ്.ഷിബു എന്നിവർ പങ്കെടുത്തു.