ലഹരിക്കെതിരെ ജാഗ്രതാസമിതി

Tuesday 01 April 2025 12:46 AM IST

പാലാ : ലഹരിക്കെതിരെ പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം കെ.സി.വൈ.എം ജാഗ്രതാസമിതി രൂപീകരിച്ചു. ഇതിന്റെ ഭാഗമായി മഹാലഹരി വിരുദ്ധ ക്യാമ്പയിൻ ഡ്രഗ് ഫ്രീ യൂത്തിന് തുടക്കമായി. കൗൺസലിംഗ്, ബോധവത്ക്കരണ സെമിനാറുകൾ, വീഡിയോ ചലഞ്ച്, സായാഹ്ന കൂട്ടായ്മകൾ, കലാകായിക മേഖലയിലെ പ്രവർത്തനങ്ങൾ തുടങ്ങിയവ വരുംദിവസങ്ങളിൽ നടക്കും. ലഹരി വിരുദ്ധ പ്രതിജ്ഞ എസ്.എം.വൈ.എം കെ.സി.വൈ.എം പാലാ രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ ചൊല്ലിക്കൊടുത്തു. ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ജനറൽ സെക്രട്ടറി റോബിൻ താന്നിമല, വൈസ് പ്രസിഡന്റ് ബിൽനാ സിബി, ജോസഫ് തോമസ്, ജോയിന്റ് ഡയറക്ടർ സിസ്റ്റർ നവീന, ബെന്നിസൺ സണ്ണി, എഡ്വിൻ ജെയ്‌സ്, നിഖിൽ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.