അനുസ്മരണ സമ്മേളനം
Tuesday 01 April 2025 1:48 AM IST
ചങ്ങനാശേരി : ആദ്യകാല സോഷ്യലിസ്റ്റ് നേതാവ് തോമസ് ജേക്കബിന്റെ 15ാം ചരമവാർഷിക ദിനത്തിൽ ആർ.ജെ.ഡി ചങ്ങനാശേരിയിൽ നടത്തിയ അനുസ്മരണ സമ്മേളനവും സെമിനാറും സംസ്ഥാന സെക്രട്ടറി ജനറൽ ഡോ.വർഗ്ഗീസ് ജോർജ്
ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് അനുസ്മരണ പ്രസംഗം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ബെന്നി സി.ചീരഞ്ചിറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോൺ മാത്യു മൂലയിൽ, സുരേഷ് പുഞ്ചക്കോട്ടിൽ, ജോസഫ് കടപ്പള്ളി, ഇ.ഡി ജോർജ്, വിജയൻ കുളങ്ങര, ആർ.വൈ.ജെ.ഡി ജില്ലാ പ്രസിഡന്റ് പ്രിൻസ് തോട്ടത്തിൽ എന്നിവർ പങ്കെടുത്തു.