ബോധവത്കരണ നോട്ടീസ് വിതരണം

Tuesday 01 April 2025 12:50 AM IST

തിരുവനന്തപുരം:വിമാനത്താവള പരിസരത്തെ പട്ടം- ഡ്രോൺ പറത്തൽ, പക്ഷിയിടി എന്നിവ ഒഴിവാക്കാൻ വിദ്യാർത്ഥികളും ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം എ.സൈഫുദ്ധീൻ ഹാജി പറഞ്ഞു. വള്ളക്കടവ് ഹാജി.സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കേരളത്തിലെ ഏക വനിതാ പ്ലെയിൻ സ്‌പോട്ടറും വിദ്യാർത്ഥിയുമായ അനാമിക.ജി.എസ് തയ്യാറാക്കിയ 'വിമാന അപകടങ്ങൾ തടയാൻ നമുക്കൊന്നിക്കാം' എന്ന ബോധവത്കരണ നോട്ടീസ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ അനാമികയെ പ്രിൻസിപ്പൽ എ.സുജ അനുമോദിച്ചു.ഹെഡ്മിസ്ട്രസ് സജില.ആർ,ഗോപൻ ,മാതൃക എന്നിവർ പങ്കെടുത്തു.