ബേബി ഗേൾ നാളെ ആരംഭിക്കുന്നു
കുഞ്ചാക്കോ ബോബൻ നായകനായി അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ നാളെ തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും, ലിജോ മോൾ ജോസാണ് നായിക. സംഗീത് പ്രതാപ്, അഭിമന്യു എസ് തിലകൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ . ബോബി -സഞ്ജയ് രചന നിർവഹിക്കുന്നു. ചാക്കോച്ചൻ നായകനാകുന്ന ചിത്രം ഇടവേളയ്ക്കുശേഷമാണ് തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 36-ാമത്തെ ചിത്രമാണ്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിനുശേഷം ചാക്കോച്ചനും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒരുമിക്കുകയാണ്. മാജിക് ഫ്രെയിംസും ഉദയ പിക്ചേഴ്സും ചേർന്നാണ് ഒരു ദുരൂഹ സാഹചര്യത്തിൽ നിർമ്മിക്കുന്നത്. ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, ശരണ്യ രാമചന്ദ്രൻ , ദിവ്യ വിശ്വനാഥ് എന്നിവരാണ് മറ്റ് താരങ്ങൾ. അതേസമയം സുരേഷ് ഗോപി, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗരുഡൻ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരുൺ വർമ്മ അരങ്ങേറ്റം കുറിക്കുന്നത്.മികച്ച വിജയം നേടിയ ഗരുഡനിൽ അഭിരാമിയും ദിവ്യ പിള്ളയുമാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ഗരുഡൻ നിർമ്മിച്ചത്.